Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

Price Kerala News

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 നവം‌ബര്‍ 2024 (18:19 IST)
ഉത്സവ സീസണുകളില്‍ ധാരാളം പേര്‍ സ്വര്‍ണം വാങ്ങാറുണ്ട്. ഇതിന് വിലക്കുറവ് എന്നോ വില കൂടുതലെന്നോ ആളുകള്‍ നോക്കാറില്ല. പലപ്പോഴും ഇങ്ങനെയുള്ള സമയങ്ങളില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി ആരും ശ്രദ്ധിക്കാറില്ല. ഈ തക്കത്തിന് ചില ജ്വല്ലറി ഉടമകള്‍ നല്ല ക്വാളിറ്റിയുള്ള സ്വര്‍ണം ആണെന്ന രീതിയില്‍ പരിശുദ്ധി കുറഞ്ഞ സ്വര്‍ണം വില്‍ക്കാറുണ്ട്. സ്വര്‍ണ്ണം വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ആദ്യം ശ്രദ്ധിക്കേണ്ടത് ബിഐഎസ് ഹോള്‍മാര്‍ക്ക് ഉണ്ടോ എന്നതാണ്. ഹോള്‍മാര്‍ക്കുണ്ടെങ്കില്‍ ആ സ്വര്‍ണം മതിയായ പരിശുദ്ധിഉള്ളതാണെന്നാണ് കരുതാന്‍. രണ്ടാമതായി നോക്കേണ്ടത് ഹോള്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ്. ഇത് സ്വര്‍ണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കും. ഇത് ശരിയാണോ എന്നറിയാന്‍ ബി ഐ എസ് കെയര്‍ ആപ്പ് വഴി നോക്കാവുന്നതാണ്. 
 
ഈ നമ്പര്‍ നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് ആ ജുവലറിയുമായി ബന്ധപ്പെട്ട പരിശുദ്ധി, രജിസ്‌ട്രേഷന്‍, ഹാള്‍മാര്‍ക്കിങ് സെന്റര്‍ എന്നിവയെ കുറിച്ചുള്ള വിവരം ലഭിക്കുന്നു. സ്ഥിരമായി സ്വര്‍ണം വാങ്ങുന്നവര്‍ ബി ഐ എസ് കെയര്‍ ആപ്പ്ഉപയോഗിക്കുന്നത് നല്ലതാണ്. ആഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും നല്ലത് 22 ക്യാരറ്റ് സ്വര്‍ണമാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന മറ്റൊരു പരീക്ഷണമാണ് കാന്തം ഉപയോഗിച്ചുള്ള രീതി. 
 
പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ അതില്‍ ഒട്ടിപ്പിടിക്കാറില്ല. നിങ്ങളുടെ സ്വര്‍ണം അങ്ങനെ കാന്തവുമായി ആകര്‍ഷിക്കപ്പെടുകയാണെങ്കില്‍ അതിന് പ്യൂരിറ്റി കുറവാണെന്നാണ് അര്‍ത്ഥം. കൂടാതെ സ്വര്‍ണം വാങ്ങുമ്പോള്‍ എപ്പോഴും ബില്ല് വാങ്ങാന്‍ ശ്രദ്ധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്