Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപ്പോഴും വീഡിയോ കോളിൽ, ഭാര്യയുടെ കൈവെട്ടി ഭർത്താവ്

Husband

അഭിറാം മനോഹർ

, ഞായര്‍, 28 ഏപ്രില്‍ 2024 (13:49 IST)
സുഹൃത്തുക്കളുമായി വീഡിയോകോളില്‍ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തയിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ്(41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അക്രമണം. വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്. അയല്‍വാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
 
സംഭവത്തീന് ശേഷം ഗുഡിയാത്തം പോലീസ് സ്‌റ്റേഷനില്‍ പ്രതി കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നു. പലതവണ വീഡിയോകോളിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചീട്ടുകളിയിൽ തർക്കം: ഒരാൾ കുത്തേറ്റു മരിച്ചു