ഹൈദരാബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന നൈസാമിന്റെ വജ്രം പതിച്ച സ്വര്‍ണ ചായക്കപ്പും ടിഫിന്‍ ബോക്‌സും മോഷണം പോയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുഹമ്മദ് ഗൗസ് പാഷ, മുഹമ്മദ് മുബീന്‍ എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ മോഷ്ടാക്കളെ പൊലീസ് പിടികൂടി. നൂറ് കോടി രൂപ വിലവരുന്നതാണ് കപ്പും ടിഫിന്‍ ബോക്‌സും. മോഷണ വസ്തുക്കള്‍ പോലീസിന് കണ്ടെടുത്തു.
മ്യൂസിയത്തിലെ തടികൊണ്ടുള്ള വെന്റിലേറ്റർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരുന്നത്ത്. ഭിത്തിയിലൂടെ ഇറങ്ങി കപ്‌ബോർഡ് തകർത്താണ് ടിഫിൻബോക്സും, ചായക്കപ്പും മോഷ്ടിച്ചത്. മോഷണം നടത്തിയ ഇടത്തെ സി സി ടി വി ക്യാമറക്കൾ മോഷ്ടാക്കൾ തിരിച്ചു വച്ചിരുന്നെങ്കിലും. മറ്റു സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഹൈദെരാബാദിലെ അവസാനത്തെ നൈസാമായിരുന്ന ഒസ്മാൻ അലി ഖാന്റെ വജ്രവും മാണിക്യവും പതിച്ച സ്വർണ ടിഫിൻ ബോക്സും സ്വർണക്കപ്പുമാണ് മോഷണം പോയിരുന്നത്. മുന്നു തട്ടുകളുള്ള സ്വർണ്ണ ടിഫിൻ ബോക്സിന് രണ്ട് കിലോയോളം തൂക്കം വരും. വജ്രം പതിച്ച സ്വർണ ചായക്കപ്പും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.