Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലങ്കാനയിൽ ടിപ്പർ‌ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ പതിനഞ്ച് പേര്‍ മരിച്ചു

തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ ടിപ്പര്‍ ലോറി ഓട്ടോ റിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ പതിനഞ്ചു പേര്‍ മരിച്ചു

ഹൈദരാബാദ്
ഹൈദരാബാദ് , ഞായര്‍, 15 മെയ് 2016 (10:14 IST)
തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ ടിപ്പര്‍ ലോറി ഓട്ടോ റിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ പതിനഞ്ചു പേര്‍ മരിച്ചു. അഞ്ചുസ്ത്രീകളും ഏഴു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. 
 
ആദിലാബാദിലെ ഭയിന്‍സാ ടൗണില്‍ വെച്ച് അതിവേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഓട്ടോറിക്ഷയുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. പതിനാല് പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. 
 
മഹാരാഷ്ട്രയിലെ നാന്ദല്‍ ജില്ലയിവലെ ഭോക്കര്‍ മണ്ഡലില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. പതിനെട്ട് പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നതെന്ന് അദിലാബാദ് പൊലീസ് സൂപ്രണ്ട് തരുൺ ജോഷി പറഞ്ഞു. അദിലാബാദിലെ പോച്ചമ്മ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുപോകും വഴിയാണ് അപകടം സംഭവിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; കേരളത്തില്‍ പട്ടിണി മരണമുണ്ടെന്നാണ് മോഡി പറഞ്ഞതെന്നും അമിത് ഷാ