Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളിലെ അപകർഷതയാണ് ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം: പൂനം മഹാജൻ

ലൈംഗികാതിക്രമങ്ങളെ നേരിടാൻ സ്ത്രീകൾ തയ്യാറാകണമെന്ന് പൂനം മഹാജൻ

Webdunia
തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (10:29 IST)
രാജ്യത്ത് വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ നേരിടാൻ ജനങ്ങൾ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജൻ. താന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഏതെങ്കിലുമൊരുതരത്തിൽ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അഹമ്മദാബാദില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്പസിൽ നടന്ന റെഡ് ബ്രിക്സ് ഉച്ചകോടിക്കിടെയാണ് അവർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. 
 
സ്ത്രീകളിലെ അപകർഷതയാണ് ഇത്തരം അതിക്രമങ്ങൾ വർധിക്കാൻ കാരണം. രാഷ്ട്രീയ രംഗത്ത് സ്ത്രീകൾക്ക് ശോഭിക്കണമെങ്കിൽ അവൾക്ക് അസാധാരണമായ കഴിവുകൾ വേണം. സ്ത്രീകൾക്ക് സാധ്യമാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നകാര്യം എല്ലാവരും ഓർക്കണമെന്നും മഹാജന്‍ പറഞ്ഞു.‌ 
 
പ്രസിഡന്‍റ്, പ്രതിരോധമന്ത്രി, പ്രധാനമന്ത്രി,  മുഖ്യമന്ത്രി എന്നിങ്ങനെയുള്ള സുപ്രധാനപദങ്ങളിലെല്ലാം സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കാര്യം സ്ത്രീകൾ ഓർക്കണമെന്നും സ്ത്രീ സമൂഹം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും അവർ വ്യക്തമാക്കി. അതിക്രമത്തിനു മുതിരുന്നവരെ നേരിടാനുള്ള മനക്കരുത്ത് സ്ത്രീകൾ ആർജിക്കണമെന്നും പൂനം മഹാജൻ കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments