യുപിയില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു; മുൻ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് അധ്യാപികയെ കൂട്ടമാനഭംഗത്തിനിരയാക്കി
അധ്യാപികയെ മുൻ ഭർത്താവും കൂട്ടുകാരും കൂട്ടമാനഭംഗത്തിനിരയാക്കി
അധ്യാപികയെ മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞ 25 ന് അൽഹായ്പുർ-ഗോൺഗ റോഡിൽ റയ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പീഡനം നടന്നത്.
സ്കൂള്‍ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ കാറില്‍ തട്ടിക്കൊണ്ടുപോയാണ് മഥുര സ്വദേശിയായ മുൻ ഭർത്താവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻഭർത്താവിനേയും ഒരു സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
2014 ലാണ് തന്റെ വിവാഹം നടന്ന തെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. സ്ത്രീധനം ചോദിച്ച് തന്നെ അയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും അത് സഹിക്കാന്‍ കഴിയാതെയാണ് 2016 ൽ വിവാഹ മോചിതയായെന്നും ഇവർ പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു.