Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാണ്ഡ്യയിൽ കോൺഗ്രസിനൊരു മത്സരാർത്ഥി ഉണ്ടെങ്കിൽ അത് താനായിരിക്കും: സുമലത

മാണ്ഡ്യയിൽ കോൺഗ്രസിനൊരു മത്സരാർത്ഥി ഉണ്ടെങ്കിൽ അത് താനായിരിക്കും: സുമലത
, ഞായര്‍, 3 മാര്‍ച്ച് 2019 (16:50 IST)
കർണാടകയിലെ മാണ്ഡ്യ സീറ്റിനെ ചൊല്ലി കോൺഗ്രസും ജെഡിഎസും തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുകയാണെങ്കിലും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.  അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
 
മാണ്ഡ്യ ജെഡിഎസിന്റെ ശക്തി കേന്ദ്രമാണെന്നും ജെഡിഎസിന്റെ സിറ്റിംഗ് സീറ്റാണ് മാണ്ഡ്യയെന്നും വിട്ടു തരാൻ ബുദ്ധിമുട്ടാണെന്നുമാണ് മുഖ്യമന്ത്രി കുമാരസ്വാമി ആവർത്തിച്ച് പറയുന്നത്. പക്ഷേ, സുമലത മത്സരിക്കുകയാണെങ്കിൽ അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന നിലപാടിലാണ് കോൺഗ്രസ്.
 
സുമലതയുടെ താര പരിവേഷവും ജനസമ്മതിയും തിരഞ്ഞെടുപ്പിൽ ആയുധമായി ഉപയോഗിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആദ്യം നിലപാട് വ്യക്തമാക്കാൻ തയാറാകാതിരുന്ന സുമതല ഒടുവിൽ താൻ മത്സരത്തിനിറങ്ങിയാൽ അത് മാണ്ഡ്യയിൽ നിന്നുമായിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. മാണ്ഡ്യയിൽ കോൺഗ്രസിനൊരു സ്ഥാനാർത്ഥിയുണ്ടെങ്കിൽ അത് താനായിരിക്കും എന്നാണ് സുമലതയുടെ പ്രഖ്യാപനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനന്ദന്റെ പിസ്റ്റളും റൂട്ട് മാപ്പും പാകിസ്ഥാൻ കരസ്ഥമാക്കി, തിരിച്ച് നൽകിയില്ല; ഇന്ത്യക്ക് നല്‍കിയത് വാച്ചും മോതിരവും മാത്രം