Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

അഭിനന്ദന്റെ പിസ്റ്റളും റൂട്ട് മാപ്പും പാകിസ്ഥാൻ കരസ്ഥമാക്കി, തിരിച്ച് നൽകിയില്ല; ഇന്ത്യക്ക് നല്‍കിയത് വാച്ചും മോതിരവും മാത്രം

ഇന്ത്യൻ
, ഞായര്‍, 3 മാര്‍ച്ച് 2019 (13:13 IST)
ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ ഇന്ത്യക്ക് കൈമാരിയ പാകിസ്ഥാന്റെ നട്പടിയിൽ പ്രതിഷേധം. അദ്ദേഹത്തെ കെമാറിയതില്‍ നിരവധി പിഴവുകള്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ഇന്ത്യ പരാതിപ്പെടുന്നുണ്ട്. 
 
ചില നിര്‍ണായക വിവരങ്ങളുടെ രേഖകളും അഭിനന്ദനില്‍ നിന്ന് പാകിസ്താന്‍ ബലമായി പിടിച്ച് വാങ്ങിയെന്നും സൂചനയുണ്ട്. അഭിനന്ദന്റെ കൈവശമുണ്ടായിരുന്ന എല്ലാ വസ്തുക്കളും പാകിസ്താന്‍ കൈമാറിയിട്ടില്ല. ഇതില്‍ ഇന്ത്യ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്. 
 
ഏറ്റവും മാന്യമായിട്ടാണ് പാകിസ്താന്‍ അഭിനന്ദനെ കൈമാറിയതെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നതെല്ലാം തിരിച്ച് നൽകിയെന്നായിരുന്നു പാകിസ്ഥാൻ അവകാശപ്പെട്ടത്.  എന്നാല്‍ ഒരു മോതിരവും വാച്ച്, കണ്ണട തുടങ്ങിയ വസ്തുക്കളും മാത്രമാണ് കൈമാറിയത്. നിര്‍ണായകമായ പല കാര്യങ്ങളും പാകിസ്താന്‍ അഭിനന്ദനില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇത് കൈമാറിയില്ലെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്.
 
അഭിനന്ദന്റെ വിമാനം തകരുന്ന സമയത്ത് ഇയാള്‍ താഴേക്ക് പാരച്യൂട്ടില്‍ ഇറങ്ങുകയായിരുന്നു. ഈ സമയത്ത് അദ്ദേത്തിന്റെ കൈവശം പിസ്റ്റള്‍ ഉണ്ടായിരുന്നു. അതോടൊപ്പം റൂട്ട് മാപ്പും അദ്ദേഹത്തിന്റെ വൈകശമുണ്ടായിരുന്നു. ഇത് വഴി വ്യോമമാര്‍ഗങ്ങളും ഇന്ത്യയിലെ സുപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഇത് പാകിസ്താന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്തേത് രാഷ്ട്രീയ കൊലപാതകം, സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ മാത്രം വ്യക്തിതര്‍ക്കമാകുന്നത് എവിടുത്തെ ന്യായം? - കോണ്‍ഗ്രസ് കൊലക്കത്തി താഴെവെക്കണമെന്ന് കോടിയേരി