Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിസിഷൻ മേക്കിങ്ങിൽ കൂടുതൽ സ്ത്രീകൾ പങ്കാളികളായിരുന്നെങ്കിൽ സമാധാനപൂർണമായ ലോകം കിട്ടുമായിരുന്നു: ബിബിസിയുടെ '100 വുമൺ' പരിപാടിയിൽ നന്ദിത ദാസ്

ഡിസിഷൻ മേക്കിങ്ങിൽ കൂടുതൽ സ്ത്രീകൾ പങ്കാളികളായിരുന്നെങ്കിൽ സമാധാനപൂർണമായ ലോകം കിട്ടുമായിരുന്നു: ബിബിസിയുടെ '100 വുമൺ' പരിപാടിയിൽ നന്ദിത ദാസ്
, ബുധന്‍, 23 ഒക്‌ടോബര്‍ 2019 (19:50 IST)
തീരൂമാനമെടുപ്പുകളിൽ കൂടുതൽ സ്ത്രീകൾ പങ്കാളികളായിരുന്നു എങ്കിൽ ഇന്ന് ലോകം സമാധാന പൂർണമാവുമായിരുന്നു എന്ന് നടി നന്ദിത ദാസ്. ബിബിസി സംഘടിപ്പിച്ച 100 വുമൺസ് എന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ സ്ത്രീത്വത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കവെയാണ് നന്ദിത ദാസ് ഇക്കാര്യം പറഞ്ഞത്.
 
 

'ആൾക്കൂട്ട ആക്രമണങ്ങൾ, ബലാത്സംഗം, യുദ്ധങ്ങൾ, ചൂഷണങ്ങൾ അങ്ങനെ നിരവധി കാര്യങ്ങൾ ലോകത്ത് നടക്കുന്നു. കൂടുതൽ സ്ത്രീകൾ തീരുമാനമെടുപ്പുകളിൽ പങ്കാളികളായിരുന്നു എങ്കിൽ ലോകം സാമാധാന പൂർണമായേനെ' എന്നായിരുന്നു നന്ദിത ദാസിന്റെ വാക്കുകൾ.

സിനിമാരംഗത്തെ വർണ വിവേചനത്തിനെതിരെ പോരാടിയ നന്ദിത ദാസ് '100 വുമൺ' എന്ന പരിപാടിയിലെ വിജയികളിൽ ഒരാളാണ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ശക്തരായ സ്ത്രീകളെയാണ് ബിബിസി 100 വുമൺ പരിപാടിയിൽ വിജയികളായി തിരഞ്ഞെടുത്തിരിക്കുന്നത്.

ന്യൂസിലൻഡിൽനിന്നുമുള്ള 67കാരിയായ സമ്പത്തിക ശാസ്ത്ര വിദഗ്ധയും എൻവിറോൺമെന്റലിസ്റ്റുമായ മേരിലിൻ ആണ് പരിപാടിയിലെ മറ്റൊരു വിജയി. മേരിലിനിന്റെ 'ഇഫ് വുമൺ കൗണ്ടഡ്' എന്ന പുസ്തകത്തിലെ സാമ്പത്തിക ശാസ്ത്രത്തിലെ വ്യത്യസ്ത തലത്തിലുള്ള ഫെമിനിസ്റ്റിക് അപ്രോച്ചാണ് പുരസ്കാരത്തിന് അർഹയാക്കിയത്.
 
ഇന്ത്യയിലെ ആദ്യ സ്പേസ് എന്റെർപ്രെനറും, എൻവിറോൺമെന്റലിസ്റ്റുമായ സുസ്മിത മൊഹന്തിയും 100 വുമൺ പരിപാടിയിലെ വിജയിയായി.

ഡിജിറ്റൽ പ്രിന്റിംഗ് ടെക്‍നോളജിയെ ഫാഷനിലേക്ക് സംയോജിപ്പിച്ച ഫാഷൻ ഡിസൈനർ ഡാനിറ്റ് പെലെഗും 100 വുമണിലെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫഷൻ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നതാണ് പുരസ്കാരത്തിന് അർഹയാക്കിയത്.

ഒക്ടോബർ 22നായിരുന്നു ബിബിസി 100 വുമൺ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ 39 മൃതദേഹങ്ങൾ, അമ്പരന്ന് ലണ്ടൻ നഗരം !