Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബാ രാംദേവിന് 1,000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഐഎംഎ

ബാബാ രാംദേവിന് 1,000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഐഎംഎ
, ബുധന്‍, 26 മെയ് 2021 (13:34 IST)
യോഗാ ഗുരു ബാബാ രാംദേവിന് 1,000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.അലോപ്പതി ചികിത്സ്യക്കെതിരെയും മരുന്നുകൾക്കെതിരെയും ബാബാ രാംദേവ് നടത്തിയ വിവാദ പ്രസ്‌താവനകളെ തുടർന്നാണ് നടപടി.
 
പ്രസ്താവന പിന്‍വലിക്കുന്നതായി 15 ദിവസത്തിനുള്ളില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും രേഖാമൂലം ഖേദപ്രകടനം നടത്തണെമെന്നും ഐഎംഎ ഉത്തരാഖണ്ഡ് ആവശ്യപ്പെടുന്നു. രാംദേവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ കത്തയച്ചു.
 
ബാബാ രാംദേവിന്റെ അലോപ്പതി പ്രസ്‌താവന വിവാദമായതിനെ തുടർന്ന് പ്രസ്‌താവനയെ തള്ളി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. തുടർന്ന് രാംദേവ് തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും രാംദേവ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാസ്: കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട്, പമ്പയിൽ ജലനിരപ്പ് ഉയരുന്നു