പാകിസ്ഥാൻ ഇന്ത്യയെ തകർത്തതിനാൽ ഇത് ചർച്ചയ്ക്ക് പറ്റിയ സമയമല്ല: ഇന്ത്യയെ കുത്തി ഇ‌മ്രാൻ ഖാൻ

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (15:49 IST)
ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാൻ. ഇരു രാജ്യങ്ങളും തമ്മിൽ കശ്‌മീർ വിഷയത്തിൽ മാത്രമാണ് പ്രശ്‌നമുള്ളതെന്ന് പറഞ്ഞ ഇ‌മ്രാൻ പ്രശ്നം സംസ്കാരമുള്ള രണ്ട് അയൽക്കാരെപ്പോലെ ഒന്നിച്ചിരുന്നു പരിഹരിക്കണമെന്നും അഭിപ്രായപ്പെട്ടു.
 
അതേസമയം യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റതിനെ ഇമ്രാൻ ഖാൻ പരിഹസിച്ചു. പാകിസ്ഥാൻ ഇന്ത്യയെ തകർത്തുവിട്ട സാഹചര്യത്തിൽ ഇത് പ്രശ്നപരിഹാരത്തിന് ചർച്ച നടത്താൻ പറ്റിയ സമയമല്ലെന്ന് തനിക്കറിയാമെന്നായിരുന്നു ഇമ്രാന്റെ പരാമർശം. ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതിനു പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പരാമർശം.ഏകദിന,ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments