Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പ് ചരിത്രം തിരുത്തി ഷാക്കിബ് അൽ‌ ഹസൻ, ലോകകപ്പിലെ എക്കാലത്തെ‌യും മികച്ച വിക്കറ്റ് വേട്ടക്കാരൻ

ടി20 ലോകകപ്പ് ചരിത്രം തിരുത്തി ഷാക്കിബ് അൽ‌ ഹസൻ, ലോകകപ്പിലെ എക്കാലത്തെ‌യും മികച്ച വിക്കറ്റ് വേട്ടക്കാരൻ
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (22:05 IST)
ടി20 ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന റെക്കോഡ് സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അ‌ൽ ഹസൻ. ആറ് ലോകകപ്പുകളിൽ നിന്ന് 41 വിക്കറ്റുകളായി ഷാക്കിബിന്‍റെ സമ്പാദ്യം. ശ്രീലങ്കക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ഷാക്കിബ് റെക്കോഡ് നേട്ടത്തിലേക്കെത്തിയത്.
 
ലോകകപ്പ് ചരിത്രത്തില്‍ 39 വിക്കറ്റുകളുള്ള പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയെയാണ് ഷാക്കിബ് മറികടന്നത്. 38 വിക്കറ്റുകളുമായി ശ്രീലങ്കയുടെ ലസിത് മലിംഗയാണ് പട്ടികയിൽ മൂന്നാമത്. രാജ്യാന്തര ടി20കളിലും ഏറ്റവും കൂടുതൽ വിക്കറ്റുകളും ഷാക്കിബിനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലന്‍ഡിനോട് തോറ്റാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുമോ?