Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസാധാരണ സംഭവവികാസങ്ങള്‍; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

അസാധാരണ സംഭവവികാസങ്ങള്‍; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം
ന്യൂഡല്‍ഹി , വെള്ളി, 12 ജനുവരി 2018 (13:45 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. ശരിയായ രീതിയിലല്ല കുറച്ചു മാസങ്ങളായി സുപ്രീം‌കോടതി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പത്രസമ്മേളനം.
 
കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍ എന്നീ ജഡ്ജിമാരാണ് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. 
 
തങ്ങള്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് ഒരു കത്ത് നല്‍കിയിരുന്നു എന്നും ആ കത്തില്‍ ആവശ്യപ്പെട്ട കാര്യത്തേക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ വെള്ളിയാഴ്ചയും കണ്ടിരുന്നു എന്നും എല്ലാ ശ്രമങ്ങളും പരാജയമായതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു എന്നുമാണ് ജഡ്ജിമാര്‍ അറിയിച്ചത്.

സി ബി ഐ ജഡ്ജായിരുന്ന ബ്രിജ്ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണത്തില്‍ വ്യക്തത ആവശ്യപ്പെട്ടായിരുനു നാല് ജഡ്ജിമാര്‍ കത്ത് നല്‍കിയിരുന്നത്. ഈ കത്തില്‍ നടപടിയുണ്ടായില്ലെന്നതാണ് ജഡ്ജിമാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
 
കഴിഞ്ഞ കുറച്ചുമാസങ്ങളായി സുപ്രീംകോടതി ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ജഡ്ജിമാര്‍ ആരോപിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിക്കും വരെ സമരം ചെയ്യും, എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന ഉറ്റ കൂട്ടുകാരൻ ആയിരുന്നു എനിക്കവൻ: ശ്രീജിത്തിനായി കൈകോർത്ത് സോഷ്യൽ മീഡിയ