ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; മുസ്ലീം യുവാവിന് മർദ്ദനം
തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24- കാരനായ യുവാവിന് മര്‍ദ്ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.
ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കിയതായി ആരോപണം. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24- കാരനായ യുവാവിന് മര്‍ദ്ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.
പൊറവച്ചേരി സ്വദേശിയായ മുഹമ്മദ് ഫൈസാനാണ് ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായത്. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ശ്രദ്ധയില്‍പ്പെട്ട ഒരു സംഘം ആളുകള്‍ മുഹമ്മദ് ഫൈസാന്‍റെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിനിടെ അക്രമികള്‍ മുഹമ്മദ് ഫൈസാനെ മര്‍ദ്ദിക്കുകയായിരുന്നു.
അവശനിലയിലായ ഇയാളെ പിന്നീട് നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.