Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീഷര്‍ട്ട് ധരിച്ച്, പോപ്‌കോണ്‍ കൊറിച്ച് രാഹുൽ ഗാന്ധി തിയറ്ററിൽ; കണ്ടത് ആര്‍ട്ടിക്കിള്‍ 15, വൈറലായി വീഡിയോ

വിഐപി പരിവേഷങ്ങളൊന്നുമില്ലാതെ ഡൽഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാനെത്തിയ രാഹുലിനെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ചര്‍ച്ചയായത്.

ടീഷര്‍ട്ട് ധരിച്ച്, പോപ്‌കോണ്‍ കൊറിച്ച് രാഹുൽ ഗാന്ധി തിയറ്ററിൽ; കണ്ടത് ആര്‍ട്ടിക്കിള്‍ 15, വൈറലായി വീഡിയോ
, ശനി, 6 ജൂലൈ 2019 (12:22 IST)
ദേശീയരാഷ്ട്രീയത്തില്‍ ഇന്നു ചര്‍ച്ച കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയാണെങ്കിൽ, സിനിമാലോകത്ത് കഴിഞ്ഞദിവസം ഇറങ്ങിയ ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15 ആണ് ചര്‍ച്ച. ഇതുരണ്ടും കൂടി ഒന്നിച്ചുവന്നാലോ, അതിനല്‍പ്പം ചൂട് കൂടും.
 
ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരത്തില്‍ ചര്‍ച്ചയാകുകയാണ് രാഹുല്‍ ആര്‍ട്ടിക്കിള്‍ 15 കാണുന്ന വീഡിയോ. വിഐപി പരിവേഷങ്ങളൊന്നുമില്ലാതെ ഡൽഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാനെത്തിയ രാഹുലിനെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ചര്‍ച്ചയായത്.

ടീഷര്‍ട്ട് ധരിച്ച്, പോപ്‌കോണും കൊറിച്ച്, കൂടെയിരിക്കുന്ന ആള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്ന രാഹുലിന് ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ലക്ഷണങ്ങളൊന്നുമില്ലാതെ തികച്ചും സാധാരണ മനുഷ്യനായിരുന്ന് സിനിമ കാണുന്നതാണ് ഇതിനുകാരണം.
 
ജാതിവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ആര്‍ട്ടിക്കിള്‍ 15 സംവിധാനം ചെയ്തിരിക്കുന്നത് അനുഭവ് സിന്‍ഹയാണ്. ആയുഷ്മാന്‍ ഖുറാനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് സിനിമ ഓടുന്നത്.


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്ത് 6 പെരുമ്പാമ്പുകൾ ഇഴയുമ്പോഴും കാർട്ടൂണിൽ മുഴുകി പെൺകുട്ടി - വീഡിയോ