Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശികലയുടെ 2000 കോടിയുടെ ആസ്‌തികൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു

ശശികല
, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (17:25 IST)
തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ പേരിലുള്ള 2,000 കോടി രൂപയുടെ ആസ്‌തികൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി. രണ്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന, 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടുന്നുണ്ട്. 
 
സിരുതാവൂർ,കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തു‌വകകൾ സ്ഥിതിചെയ്യുന്നത്. ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ  വസ്തുവകകളുടെ പേരിൽ നോട്ടീസ് പതിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു