Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ അടുത്തമാസം 30വരെ നീട്ടി

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ അടുത്തമാസം 30വരെ നീട്ടി

ശ്രീനു എസ്

, തിങ്കള്‍, 31 ഓഗസ്റ്റ് 2020 (11:19 IST)
തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ അടുത്തമാസം 30വരെ നീട്ടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളിലും സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 
 
അന്തര്‍ ജില്ലാ യാത്രകള്‍ക്ക് ഇ പാസ് വേണമെന്നുള്ള നിയന്ത്രണം പിന്‍വലിക്കുകയും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. കൂടാതെ റിസോര്‍ട്ടുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക് ഡൗണും പിന്‍വലിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണപരാജയം മറച്ചുവയ്ക്കാൻ കോലപാതകം കോൺഗ്രസ്സിനുമേൽ കെട്ടിവയ്ക്കുന്നു: പിടിയിലായവർ കോൺഗ്രസ്സുകാരല്ലെന്ന് ചെന്നിത്തല