സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ത്രിതല സുരക്ഷ ഏർപ്പെടുത്തി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ത്രിതല സുരക്ഷ ഏർപ്പെടുത്തി

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (09:14 IST)
നാളെ ലോകം മുഴുവൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയുടെ പൂർണ്ണ നിയന്ത്രണം സൈന്യം എറ്റെടുത്തു.
 
അതേസമയം, സുരക്ഷ ശക്തമാക്കിയതിനിടെയാണ് പാര്‍ലമെന്റിന് സമീപം ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമമുണ്ടായത്. വലിയ സുരക്ഷാവീഴ്ചയാണു സംഭവിച്ചതെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തി. ഇതിനുപുറമെ 
രണ്ടു ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയിലേക്കു കടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.ഈ സാഹചര്യത്തിൽ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ സ്റ്റേഷൻ‍, വിമാനത്താവളങ്ങൾ, സൈനിക ക്യാംപുകള്‍ എന്നിവിടങ്ങളില്‍ സൈന്യത്തിന്റെ കാവലിനുപുറമെ ആകാശനിരീക്ഷണവും ഏര്‍പ്പെടുത്തി.
 
പ്രധാന റോ‍‍ഡുകളില്‍ ബുധനാഴ്ച വൈകീട്ടുവരെ ഓരോ പത്തു മിനുട്ടിലും സൈന്യത്തിന്‍റെ പട്രോളിങ് നടക്കും. അസം പൗരത്വ റജിസ്റ്റര്‍ വിവാദം കത്തിനില്‍ക്കെ ബംഗ്ലദേശ് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംസ്ഥാന പൊലീസിനൊപ്പം സൈന്യവും സുരക്ഷയൊരുക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്

അടുത്ത ലേഖനം
Show comments