മഴയ്‌ക്ക് ശമനമില്ല: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴയ്‌ക്ക് ശമനമില്ല: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (09:04 IST)
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 12 മണിക്കൂർ തുടർച്ചയായി പെയ്യുന്ന മഴയ്‌ക്ക് നേരിയ ശമനം പോലും ഉണ്ടായിട്ടില്ല. കനത്ത ജാഗ്രതാ നിർദ്ദേശമാണ് സംസ്ഥാനത്തൊട്ടാകെ ഉള്ളത്.
 
കോഴിക്കോട്, മലപ്പുറം, വയനാട്, പാൽക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. 
 
എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി. ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.  പത്തനംതിട്ട ജില്ലയിൽ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. കണ്ണൂർ സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുമായി ബ്രിട്ടൻ :35 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു

അർജൻ്റീന ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല, കേരളത്തെ വഞ്ചിച്ചു, പരാതി കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ

3000 രൂപ ക്ഷേമ പെൻഷൻ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, ശബരിമല നിയമം മുതൽ ഇന്ദിര ഗ്യാരന്റി വരെ: കോൺഗ്രസ് പ്രകടന പത്രിക പുറത്ത്

ക്ഷേമ പെൻഷൻ 3000 രൂപയാക്കും, വികസനത്തിനും ഊന്നൽ, കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

അടുത്ത ലേഖനം
Show comments