Independence Day 2025: സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി
രാജ്യത്തിന്റെ എഴുപത്തിയൊന്‍പതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിന്റെ എഴുപത്തിയൊന്‍പതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയുടെ മുകളിലൂടെ പറന്നു. രാജ്യത്തിന് അഭിമാനത്തിന്റെ ഉത്സവമാണ് ഈ ദിവസമെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ സ്വാതന്ത്ര്യമെന്നും ഭരണഘടന രാജ്യത്തിന്റെ വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം കൈവരിച്ച എല്ലാ നിര്‍ണായക നേട്ടങ്ങള്‍ക്കും ഈ ചെങ്കോട്ട സാക്ഷിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓപ്പറേഷന്‍ സിന്ദൂറിന് പിന്നില്‍ പ്രവര്‍ത്തിച്ച വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു. തീവ്രവാസികള്‍ക്ക് നമ്മുടെ സൈന്യം മറുപടി നല്‍കി. അവര്‍ മതം ചോദിച്ച് നിഷ്‌കളങ്കരായ സഞ്ചാരികളെ വക വരുത്തുകയായിരുന്നു. സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി. പാക് തീവ്രവാദ കേന്ദ്രങ്ങള്‍ നമ്മുടെ സൈന്യം തകര്‍ത്തു. ആണവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. അത് നടപ്പാവില്ല. സിന്ധു നദീ ജല കരാറില്‍ പുനരാലോചനയില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു