Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ

ഓഗസ്റ്റ് 17ന് സാസാരാമില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഗയ, മുംഗേര്‍, ഭഗല്‍പുര്‍, പുര്‍ണിയ, മധുബനി, കടിഹാര്‍, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ എന്നിവിടങ്ങളിലൂടെയും കടന്നു പോകും.

Rahul, Priyanka, Rahul Gandhi Priyanka Gandhi Arrested, Rahul Gandhi Priyanka Gandhi, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി അറസ്റ്റ്

അഭിറാം മനോഹർ

, വ്യാഴം, 14 ഓഗസ്റ്റ് 2025 (15:32 IST)
ബിഹാര്‍ നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ അധികാര്‍ യാത്രയുമായി ഇന്ത്യ മുന്നണി രംഗത്ത്. ഓഗസ്റ്റ്  പതിനേഴാം തീയതി മുതല്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയിലൂടെയാണ് വോട്ടുമോഷണത്തിനെതിരായ ക്യാമ്പയിന് രാഹുല്‍ ഗാന്ധി തുടക്കമിടുന്നത്. സാമൂഹിക മാധ്യമമായ എക്‌സ് വഴിയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
 
രാഹുല്‍ഗാന്ധിക്ക് പുറമെ സമാജ്വാദി അധ്യക്ഷന്‍ അഖിലേഷ് യാദവും മറ്റ് മഹാസഖ്യനേതാക്കളും സംസ്ഥാനത്തുടനീളം യാത്രകള്‍ നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എക്‌സിലെ കുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 17ന് സാസാരാമില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഗയ, മുംഗേര്‍, ഭഗല്‍പുര്‍, പുര്‍ണിയ, മധുബനി, കടിഹാര്‍, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ എന്നിവിടങ്ങളിലൂടെയും കടന്നു പോകും. സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലിയും സംഘടിപ്പിക്കും. ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാജ്യമാകെ കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുമെന്നും രാഹുല്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം