Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാന് സഹായം നല്‍കുന്നവര്‍ നാളെ പാക്ക് ഭീകരതയുടെ ഇരകളാകും: ഇന്ത്യ

പാക്കിസ്ഥാന് സഹായം നല്‍കുന്നവര്‍ നാളെ പാക്ക് ഭീകരതയുടെ ഇരകളാകും: ഇന്ത്യ

ശ്രീനു എസ്

, വെള്ളി, 23 ഒക്‌ടോബര്‍ 2020 (08:49 IST)
പാക്കിസ്ഥാന് സഹായം നല്‍കുന്നവര്‍ നാളെ പാക്ക് ഭീകരതയുടെ ഇരകളാകുമെന്ന് ഇന്ത്യ എഫ്എടിഎഫില്‍ പറഞ്ഞു. ഭീകരവിരുദ്ധ രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന് തീരുമാനിക്കുന്ന യോഗത്തിലായിരുന്നു ഇന്ത്യ ഇക്കാര്യം പറഞ്ഞത്. ഗ്രേ ലിസ്റ്റില്‍ നിന്ന് നീക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. ഇക്കാര്യം പരിഗണിക്കുന്നതിന് നേരത്തേ എഫ്ടിഎഫ് 40 നിര്‍ദേശങ്ങള്‍ പാക്കിസ്ഥാന് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ നടപ്പിലാക്കിയത്. 
 
പാക്കിസ്ഥാന്‍ ഭീകരരുടെ സ്വര്‍ഗണാണെന്നും പാക്കിസ്ഥാന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു. എന്നാല്‍ ചൈന അടക്കമുള്ള മൂന്നുരാജ്യങ്ങളുടെ സഹായം പാക്കിസ്ഥാന്‍ തേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒൻപത് വയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ