Publish Date: Wed, 28 Oct 2020 (09:35 IST)
Updated Date: Wed, 28 Oct 2020 (10:29 IST)
പരമാധികാരം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്ക ഉണ്ടാകുമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇന്ത്യയും അമേരിക്കയും സുരക്ഷ ചര്‍ച്ചകള്‍ക്കു ശേഷമാണ് പോംപിയോയുടെ പ്രസ്താവന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരേമാത്രമല്ല ഏതുതരത്തിലുള്ള ഭീഷണികള്‍ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ശക്തമായ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പോംപിയോയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി. എസ്പറും ചര്‍ച്ച നടത്തി. ഗാല്‍വന്‍ താഴ്വരയില്‍ ജീവന്‍ നഷ്ടമായ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ദേശീയ യുദ്ധ സ്മാരകം പോംപിയോ സന്ദര്‍ശിച്ചിരുന്നു.