Publish Date: Wed, 28 Oct 2020 (08:51 IST)
Updated Date: Wed, 28 Oct 2020 (08:53 IST)
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒന്നാംഘട്ടത്തില്‍ മാത്രം വോട്ടുചെയ്യാനെത്തുന്നത് 2016ല്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍പേരാണ്. ഏകദേശം 2.14 കോടി പേര്‍. 71 നിയമസഭാ സീറ്റുകളിലേക്കുള്ള മത്സരത്തിന് 31371 പോളിങ് സ്‌റ്റേഷനുളാണ് തയ്യാറാക്കിയിട്ടുള്ളത്.
ബൂത്തുകളിലെല്ലാം സാനിടൈസ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെടുപ്പിന് മുന്‍പും ശേഷവും സാനിട്ടൈസ് ചെയ്യും. കൂടാതെ വോട്ടുചെയ്യാനെത്തുന്നവര്‍ക്ക് കൈയ്യുറയും തെര്‍മല്‍ സ്‌കാനിങും ഉണ്ടാകും.