ലഡാക്ക് അതിര്‍ത്തിയിലേക്ക് പോകുന്ന ചൈനീസ് സൈനികര്‍ പൊട്ടിക്കരയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. കഠിനമായ അതിശൈത്യമുള്ള ലഡാക്കില്‍ ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈനികര്‍ കണ്ണീര്‍ പൊഴിക്കുന്നതെന്ന് പറയുന്നു. ചൈനയുടെ സൈനിക വിന്യാസത്തില്‍ സൈനികര്‍ സന്തുഷ്ടരല്ലെന്നാണ് ഇത് കാണിക്കുന്നത്.
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തെത്തുടര്‍ന്ന് ഏപ്രില്‍ മുതല്‍ സംഘര്‍ഷത്തിലാണ് ഇരുരാജ്യങ്ങളും.