Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും: ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും: ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ശ്രീനു എസ്

, വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (12:07 IST)
പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ആറാമത് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്ക് നടന്നിട്ടും പരസ്പരം ചില ധാരണകളില്‍ എത്തിയിട്ടും ചൈന പ്രകോപനം തുടരുകയാണെന്ന് ഇന്ത്യ വിമര്‍ശിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും വന്‍തോതിലുള്ള സൈനികവിന്യാസമാണ് നടത്തുന്നത്. അതിര്‍ത്തിയില്‍ നിന്നും സൈനികരെ പിന്‍വലിക്കാനായി ഇരുരാജ്യങ്ങളും സൈനിക തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.
 
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആറാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ ഇന്ത്യയ്ക്ക് നേരെ പ്രകോപനം ഉയര്‍ത്തുന്ന നടപടികളാണ് ചൈന നിലവില്‍ തുടരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലം ജില്ലയിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതല്‍