രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയും പ്രായമേറിയവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയംജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കൂടാതെ കൊവിഡ് വന്ന് മരിച്ചവരില്‍ 73 ശതമാനം പേര്‍ക്കും മറ്റുപല അസുഖങ്ങളും ഉണ്ടായിരുന്നതായി അഗര്‍വാള്‍ പറഞ്ഞു.
കൂടാതെ മറ്റുരാജ്യങ്ങളിലെ മരണ നിരക്ക് ഇന്ത്യയേ അപേക്ഷിച്ച് 55.2 ശതമാനം അധികമാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ 95,527 പേരാണ് രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തരായത്. 48.07 ശതമാനമാണ് ഇപ്പോഴത്തെ റിക്കവറി നിരക്കെന്നും അദ്ദേഹം പറഞ്ഞു.