Publish Date: Thu, 11 Jun 2020 (15:35 IST)
Updated Date: Thu, 11 Jun 2020 (15:38 IST)
ലോക്ക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവന്നതോടെ രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. മരണസംഖ്യഇന്നലെ 357ലെത്തി. ഇതാദ്യാമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയധികം പേര്‍ മരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 8102 ആയി. ഇന്നലെമാത്രം പുതുതായി 9996 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്.
കൊവിഡ് കേസുകളില്‍ എഴുപതു ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. ജൂലൈയ് പകുതിവരെയെങ്കിലും രോഗവ്യാപനം ശക്തമായി തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.