Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നേക്കാളും മകന്‍ സനേഹിച്ചത് അമ്മൂമ്മയെ; ആറുവയസുകാരനെ മാതാവ് കുത്തിക്കൊന്നു

Murder
തന്നെക്കാളും അമ്മൂമ്മയെ സ്നേഹിച്ചതിന് ആറുവയസുകാരനായ മകനെ മാതാവ് കുത്തിക്കൊന്നു. ചണ്ഡിഗഡിലെ ജലന്ധര്‍ സോാഹാല്‍ ജാഗിര്‍ പ്രദേശത്താണ് സംഭവം. അരശ്പ്രീത് എന്ന ആറുവയസുകാരനാണ് അമ്മയുടെ കുത്തേറ്റ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് മാതാവായ കുല്‍വിന്ധര്‍ കൗര്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മരിച്ചില്ല.  ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
ഇറ്റലിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ മാതാവുമായി യുവതി എന്നും വഴക്കിടുമായിരുന്നെന്നും കുട്ടി അമ്മൂമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത് കുല്‍വിന്ധറിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. കൊലക്കുറ്റത്തിന് ഇവര്‍ക്കെതിരെ കേസ് എടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു