Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതഞ്‌ജലി മലക്കം മറിഞ്ഞു - ‘ഞങ്ങള്‍ കൊറോണയ്‌ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടേയില്ല’ !

പതഞ്‌ജലി മലക്കം മറിഞ്ഞു - ‘ഞങ്ങള്‍ കൊറോണയ്‌ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടേയില്ല’ !

സുബിന്‍ ജോഷി

ന്യൂഡല്‍ഹി , ചൊവ്വ, 30 ജൂണ്‍ 2020 (20:03 IST)
കേവലം ഏഴു ദിവസത്തിനുള്ളിൽ കൊറോണവൈറസ് ബാധ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന ഒരു ആയുർവേദ മെഡിസിൻ കിറ്റ് 'കൊറോണില്‍' പുറത്തിറക്കി ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഇതാ പതഞ്‌ജലി ഗ്രൂപ്പ് തങ്ങളുടെ അവകാശവാദത്തില്‍ നിന്ന് പൂര്‍ണമായും യു ടേണ്‍ എടുത്തിരിക്കുന്നു. ആ അവകാശവാദം നിഷേധിക്കുക മാത്രമല്ല, ഒരിക്കലും അത്തരം മരുന്ന് ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ വ്യക്‍തമാക്കിയിരിക്കുന്നു.
 
ഉത്തരാഖണ്ഡ് ഡ്രഗ് ഡിപ്പാര്‍ട്ടുമെന്‍റ് നൽകിയ നോട്ടീസിന് വിശദീകരണം നൽകിയ പതഞ്ജലി ഗ്രൂപ്പ് സിഇഒ ആചാര്യ ബാൽകൃഷ്‌ണ, 'കൊറോണ കിറ്റ്' എന്ന് പേരിട്ട് ഒരു മരുന്നും ഇറക്കിയിട്ടില്ലെന്ന് വ്യക്‍തമാക്കി. 'കൊറോണില്‍ കിറ്റ്' എന്ന് പേരുള്ള ഒരു മരുന്നും പതഞ്ജലി ഗ്രൂപ്പ് വാണിജ്യപരമായി വിറ്റില്ലെന്നും കൊറോണ വൈറസിന് പരിഹാരമായി ഗ്രൂപ്പ് ഇത് പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
 
തന്റെ വിശദീകരണത്തിൽ ബാൽ‌കൃഷ്ണ ഇങ്ങനെ പറഞ്ഞു, "ദിവ്യ സ്വസരി വതി, ദിവ്യ കൊറോണിൽ ടാബ്‌ലെറ്റ്, ദിവ്യ അണു തൈലം എന്നിവ ഷിപ്പിംഗ് /പാക്കേജിംഗ് കാർട്ടണിൽ ഷിപ്പിംഗ് ആവശ്യങ്ങൾക്കായി ഞങ്ങൾ പായ്‌ക്ക് ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ ഞങ്ങള്‍ അത് പ്രദര്‍ശിപ്പിക്കുക മാത്രമാണ് ഉണ്ടായത്".
 
എന്നാല്‍, ജൂണ്‍ 23ന് നടന്ന കൊറോണില്‍ ലോഞ്ചിംഗ് ചടങ്ങില്‍ വച്ച്, ഈ മരുന്ന് കൊറോണവൈറസ് ബാധയുള്ളവരെ രോഗമുക്‍തരാക്കുമെന്ന് പതഞ്‌ജലി അധികൃതര്‍ വ്യക്‍തമാക്കിയിരുന്നു. ബാബ രാംദേവിന്‍റെയും ആചാര്യ ബാല്‍‌കൃഷ്‌ണയുടെയും സാന്നിധ്യത്തിലായിരുന്നു ആ പ്രഖ്യാപനം. മാത്രമല്ല, ഈ മരുന്ന് കഴിച്ചാല്‍ ഒരാഴ്‌ച കൊണ്ട് കൊവിഡ് രോഗം ഭേദമാകുമെന്നും പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്നും രാംദേവും വ്യക്‍തമാക്കിയിരുന്നു. 
 
ആ ലോഞ്ചിംഗ് ചടങ്ങിന് ശേഷം ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയം പത‌ഞ്‌ജലിക്ക് നോട്ടീസ് അയച്ചു. ഇമ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റുകളുടെ നിര്‍മ്മാണത്തിനാണ് ലൈസന്‍സ് നല്‍കിയതെന്നും കൊറോണവൈറസ് ഭേദമാക്കുന്ന മരുന്നിനല്ലെന്നും ആ നോട്ടീസില്‍ വ്യക്‍തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിരോധത്തിനായി 1 കോടി രൂപ ശശി തരൂര്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയെന്നത് വ്യാജ പ്രചരണം: ശശിതരൂര്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്