Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചാം ദിവസവും തകർന്ന് ഓഹരി‌വിപണി, നിഫ്‌റ്റി 14,600ന് താഴെ ക്ലോസ് ചെയ്‌തു

അഞ്ചാം ദിവസവും തകർന്ന് ഓഹരി‌വിപണി, നിഫ്‌റ്റി 14,600ന് താഴെ ക്ലോസ് ചെയ്‌തു
, വ്യാഴം, 18 മാര്‍ച്ച് 2021 (16:57 IST)
അഞ്ചാം ദിവസും തകർന്ന് ഓഹരിവിപണി സൂചികകൾ. സെൻസെക്‌സ് 585.10 പോയന്റ് താഴ്ന്ന് 49,216.52ലും നിഫ്റ്റി 163.40 പോയന്റ് നഷ്ടത്തിൽ 14,557.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചതിനെ തുടർന്ന് സൂചികകൾ ഏറെ നേരം നേട്ടത്തിലായിരുന്നു. എന്നാൽ അവസാന മണിക്കൂറുകളിൽ കനത്ത വില്പന സമ്മർദം വിപണിയിൽ രൂപപ്പെടുകയായിരുന്നു.
 
രാജ്യത്തെ കൊവിഡ് വ്യാപനവും യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക് ഉയർന്നതും വിപണിയെ ബാധിച്ചു. ബിഎസ്ഇയിലെ 819 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2114 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ്: പ്രചാരണച്ചെലവുകള്‍ അക്കൗണ്ട് വഴി മാത്രം, തെറ്റായ കണക്കുകള്‍ ഹാജരാക്കിയാല്‍ അയോഗ്യരാക്കും