Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തെങ്ങും ഇന്ത്യ എത്തിയിട്ടില്ല, കൊവിഡിനെതിരെ പ്രതിരോധശേഷി ആർജിക്കാൻ ഇനിയും സമയമെടുക്കും

ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തെങ്ങും ഇന്ത്യ എത്തിയിട്ടില്ല, കൊവിഡിനെതിരെ പ്രതിരോധശേഷി ആർജിക്കാൻ ഇനിയും സമയമെടുക്കും
, തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (14:03 IST)
ഇന്ത്യയിൽ കൊവിഡ് സ്വാഭാവികമായി കെട്ടടങ്ങാനുള്ള സാധ്യത വിദൂരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. കൊവിഡിനെതിരെ നേടിയെടുക്കേണ്ട ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തെങ്ങും രാജ്യം എത്തിയിട്ടില്ല. പ്രതിരോധശേഷി ആർജിക്കാൻ ഇനിയും ധാരാളം സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 
മാസ്‌കിന്റെ ഉപയോഗം വളരെ പ്രധാനമാണെന്നും ആരാധനാലയങ്ങളുടെ ഉള്ളിൽ പോലും മാസ്‌ക് ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വാസകോശത്തെ മാത്രമല്ല ഹൃദയധമനികളെയും വൃക്കകളെയും വൈറസ് ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം, താലൂക്കുകൾ അടച്ചിടണം, പൊതുഗതാഗതം നിരോധിയ്ക്കണം: ജില്ലാ ഭരണകൂടം