ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ
ജമ്മു കാശ്മീരിലെ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രണിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ തുറന്നുവിട്ടു. ഇന്ത്യ മുന്നറിയിപ്പില്ലാതെയാണ് തുറന്നിട്ടത്. ബഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാല്‍ ഡാമിന്റെ 3 ഷട്ടറുകളുമാണ് തുറന്നു വിട്ടത്. ജമ്മു കാശ്മീരിലെ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രണിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. പാക്കിസ്ഥാനിലേക്കുള്ള ചെനാബ് നദിയിലെ ജലപ്രവാഹം ഇന്ത്യ നിയന്ത്രിച്ചിരുന്നു. പാക്കിസ്ഥാന് വെള്ളം കൊടുക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. രണ്ട് അണക്കെട്ടുകളുടെ ഷട്ടറുകളും അടച്ചു. എന്നാല്‍ ഇപ്പോള്‍ ഷട്ടറുകള്‍ തുറന്നതോടെ പ്രളയ ഭീതിയിലാണ് പാക്കിസ്ഥാന്.