Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് രാജ്‌നാഥ് സിങ്ങ്, റാഫേല്‍ അടക്കമുള്ള പോര്‍വിമാനങ്ങള്‍ സജ്ജം, നിര്‍ദേശം ലഭിച്ചാലുടന്‍ തിരിച്ചടിയെന്ന് വ്യോമ, നാവിക സേനകള്‍

Indian Navy, Indian Navy Ready, India- Pak Conflict

അഭിറാം മനോഹർ

, തിങ്കള്‍, 5 മെയ് 2025 (14:47 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവിക സേനകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രാലയങ്ങള്‍ വ്യക്തമാക്കി.
 
 കഴിഞ്ഞ ദിവസം വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എ പി സിങ്ങും നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളിലാണ് പാകിസ്ഥാനെതിരായ സൈനികനടപടികള്‍ക്ക് സേനാവിഭാഗങ്ങള്‍ സജ്ജമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചത്.
 
 അതിവേഗ ആക്രമണങ്ങള്‍ക്കായി വ്യോമസേന റാഫേല്‍ പോര്‍ വിമാനങ്ങള്‍ സജ്ജമാക്കിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നു.  റഫാല്‍ പോര്‍ വിമാനങ്ങളില്‍ നിന്നും സ്‌കാല്‍പ്പ്, മിറ്റിയോര്‍, ഹാമര്‍ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാനാകും.  പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസുകളിലെ ഓപ്പറേഷന്‍ റെഡിനെസ് പ്ലാറ്റ്‌ഫോമുകളുടെ എണ്ണവും വ്യോമസേന വര്‍ധിപ്പിച്ചിട്ടുണ്ട്. നാവികസേനയും തിരിച്ചടിക്ക് സജ്ജമാക്കി അറേബ്യന്‍ കടലില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്