പഹൽഗാമിലെ തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഉണ്ടായ ഇന്ത്യ-പാകിസ്ഥാൻ വെടിവെയ്പ്പിൽ നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഇപ്പോഴിതാ, ഇന്ത്യയും പാകിസ്താനിലും തമ്മിൽ പൂർണ്ണവും ഉടനടയുമുള്ള വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും പാകിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതെന്നാണ് ട്രംപ് അറിയിച്ചത്.
എന്നാൽ, ഇന്ത്യയോ പാകിസ്ഥാനോ ഇക്കാര്യത്തി സ്ഥിരീകരണം അറിയിച്ചിട്ടില്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രാലയവും ഉടൻ തന്നെ സംയുക്ത വാർത്താ സമ്മേളനം നടത്തുമെന്നാണ് സൂചന. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഔദ്യോഗികമായി ഉടൻ ഇക്കാര്യം അറിയിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, നേരത്തെ പാകിസ്ഥാന് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ രംഗത്ത് വന്നിരുന്നു. ഇനിയൊരു ആക്രമണമുണ്ടായാൽ യുദ്ധമായി കണക്കാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാക് ആക്രമണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.