പാക് നീക്കങ്ങള്‍ വീക്ഷിക്കുന്നത് പട്ടാളമല്ല; എല്ലാം ഒപ്പിയെടുക്കുന്ന ഇവന്‍ നിസാരക്കാരനല്ല - പാകിസ്ഥാന്‍ ഒന്നുമറിയുന്നില്ല!
ഇന്ത്യയറിയാതെ പാകിസ്ഥാന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല; പാക് നീക്കങ്ങള്‍ വീക്ഷിക്കുന്ന ഇവന്‍ നിസാരക്കാരനല്ല!
അതിര്‍ത്തി കടന്ന് പാക് മണ്ണില്‍ ആക്രമണം നടത്തിയ ഇന്ത്യ പാകിസ്ഥാന്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ രാപകലില്ലാതെ അറിയുന്നു. സൈനികാവശ്യങ്ങൾക്കായി ഇന്ത്യ ഉപയോഗിക്കുന്ന കാർട്ടോസാറ്റ് 2സിയെന്ന ഉപഗ്രഹമാണ് പാക് സേനകളുടെയും ഭീകരരുടെയും നീക്കങ്ങൾ ഇടവേളകളില്ലാതെ ഇന്ത്യന്‍ സൈന്യത്തിനു എത്തിക്കുന്നത്.
ബഹിരാകാശത്തു നിലവിലുള്ളതിൽ ഏറ്റവും മികച്ച സൈനിക ഉപഗ്രഹങ്ങളിലൊന്നാണ് കാർട്ടോസാറ്റ്-2സിയാണ് പാകിസ്ഥാനെതിരെ ആക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ചത്. മികവാര്‍ന്ന ചിത്രങ്ങളും വിഡിയോയുമായാണ് കാർട്ടോസാറ്റ് നല്‍കിയത്. ഇതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉറിയിലെ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത്.
അമേരിക്കയുടെയും ചൈനയുടെയും കിടപിടിക്കാന്‍ സാധിക്കുന്ന ഉപഗ്രഹമാണ് കാർട്ടോസാറ്റ്–2എ. മറ്റു രാജ്യങ്ങളിൽ നിന്നുളള മിസൈൽ ആക്രമണങ്ങളെ മുൻകൂട്ടി അറിയാനും അയൽരാജ്യങ്ങൾ നടത്തുന്ന സൈനികനീക്കങ്ങളും മിസൈൽ അനുബന്ധിത പരീക്ഷണങ്ങളും അറിയാനും ഇതുവഴി സാധിക്കും.
ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തും സമീപ രാജ്യങ്ങളിലും നടക്കുന്ന നീക്കങ്ങളെല്ലാം അതിവേഗമറിയാന്‍ കാർട്ടോസാറ്റ്–2എ സഹായിക്കുന്നുണ്ട്. പാക് അധീന കശ്‌മീരില്‍ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും പാക് പട്ടാളം അവയ്‌ക്ക് സംരക്ഷണം നല്‍കുന്നതായും കാർട്ടോസാറ്റ് നല്‍കിയ ചിത്രങ്ങളില്‍ നിന്നും വിവരങ്ങളില്‍ നിന്നുമാണ് ഇന്ത്യ ആക്രമണത്തിന് പദ്ധതിയൊരുക്കിയത്.