Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഹാറിലെ മദ്യനിരോധനം പാട്​ന ഹൈക്കോടതി റദ്ദാക്കി

ബീഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി.

ബിഹാറിലെ മദ്യനിരോധനം പാട്​ന ഹൈക്കോടതി റദ്ദാക്കി
പട്‌ന , വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (14:56 IST)
ബീഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാറിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്‌ന ഹൈക്കോടതി വിധിച്ചു. സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ ഒരു പൂര്‍വ്വ സൈനികനാണ് ഹര്‍ജിയുമായി രംഗത്ത്‌ വന്നത്. സര്‍ക്കാറിന്റെ മദ്യനിരോധം പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്നതാണ്. ഇഷ്ടമുള്ളതെന്തും കുടിക്കാനും കഴിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയത്‌. ബിഹാറിൽ മൂന്നാം തവണയും അധികാരത്തിലെത്തിയ നിതീഷ് കുമാര്‍ സര്‍ക്കാർ സ്വീകരിച്ച ആദ്യഘട്ട നയമായിരുന്നു ഈ സമ്പൂർണ മദ്യ നിരോധം. മദ്യനിരോധം നടപ്പാക്കുമെന്നതായിരുന്നു തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർക്ക്​ അദ്ദേഹം വാഗ്​ദാനം ചെയ്​തത്.​ അതോടെ ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനവുമായി മാറി ബിഹാര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിസുന്ദരികളായ ടീച്ചർമാർ, തങ്ങള്‍ക്ക് എക്‌സ്ട്രാ ക്ലാസ് വേണമെന്ന ആവശ്യവുമായി കുട്ടികൾ !