ലോക വ്യാപര സംഘട സമ്മതിച്ചാല്‍ മറ്റുരാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയക്കാന്‍ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഭക്ഷ്യക്ഷാമത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി സംസാരിക്കാവെയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗത്തും ഭക്ഷ്യ ക്ഷാമം ഉണ്ട്. ലോകത്തിന്റെ ഭക്ഷ്യ സംഭരണ ശേഷി പൂര്‍ണമായും തീര്‍ന്നിരിക്കുന്നു. ലോക വ്യാപാര സംഘടന സമ്മതിച്ചാല്‍ അടുത്ത ദിവസം തന്നെ ഇന്ത്യ ഭക്ഷ്യ വസ്തുക്കള്‍ കയറ്റി അയക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.