ഗുജറാത്തിലെ ഹിമ്മത്ത് നഗറിൽ വീണ്ടും വർഗീയ കലാപം. തിങ്കളാഴ്ച രാത്രിയാണ് ഇവിടെ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച രാമനവമി ദിനത്തിൽ ഇവിടെ സമാനമായ കലാപം ഉണ്ടായിരുന്നു. തുടർന്ന് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സ്ഥലത്ത് നിരവധി പോലീസുകാരെ വിന്യസിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നടന്ന ഇഫ്താർ വിരുന്നിനു നേരെ കല്ലേറുണ്ടായതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കെത്തിയത്. ഏറ്റുമുട്ടലിനിടെ പെട്രോൾ ബോംബുകൾ എറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് ലാത്തി ചാർജ് നടത്തിയാണ് കലാപകാരികളെ പിരിച്ചുവിട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്‌ച നടന്ന കലാപത്തിൽ നിരവധി കടകളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയായിരുന്നു. വ്യാപകമായി കല്ലേറും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമസംഭവങ്ങളിൽ 50 പേർക്കെതിരെയാണ് കേസെടുത്തത്.