Publish Date: Mon, 04 Jul 2022 (10:24 IST)
Updated Date: Mon, 04 Jul 2022 (10:26 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,135 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 24 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രോഗബാധിതരായിരുന്ന 13,958 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,13,864 ആയി ഉയര്‍ന്നു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനമായി. അതേസമയം രാജ്യത്തെ ആകെ കൊവിഡ് വാക്‌സിനേഷന്‍ 197.98 കോടി കടന്നിട്ടുണ്ട്.