Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 18,139 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,04,13,417

24 മണിക്കൂറിനിടെ 18,139 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,04,13,417
, വെള്ളി, 8 ജനുവരി 2021 (10:21 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 18,139 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി നാലുലക്ഷം കടന്നു. 1,04,13,417 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 20,539 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
234 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,50,570 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി കടന്നു എന്നത് ആശ്വാസകരമാണ്. 1,00,37,398 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 2,25,449 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,35,369 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 17,93,36,364 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകടന പത്രിക നടപ്പിലാക്കിയ സർക്കാർ, കേന്ദ്ര ഏജസികൾ വികസനത്തിന് തുരങ്കംവച്ചു: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം