രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,528 പേര്‍ക്ക്; മരണം 149
, വെള്ളി, 18 മാര്‍ച്ച് 2022 (10:39 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,528 പേര്‍ക്ക്. കൂടാതെ കഴിഞ്ഞമണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3,997പേര്‍ രോഗമുക്തി നേടി. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 149 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 2,528 പേരാണ്. അതേസമയം രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,16,281 ആയി. ഇതുവരെ 1,80,97,94,58 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
Follow Webdunia malayalam
അടുത്ത ലേഖനം