Publish Date: Mon, 06 Jun 2022 (11:24 IST)
Updated Date: Mon, 06 Jun 2022 (11:26 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,518 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 2,779 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം ഒന്‍പതുപേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25,782 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇതുവരെ രോഗംബാധിച്ച് രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത് 524701 പേരാണ്. കൂടാതെ 194.12 കോടിയിലേറെപ്പേര്‍ ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.