Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 70ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്

രാജ്യത്ത് 70ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്

ശ്രീനു എസ്

, ശനി, 12 ജൂണ്‍ 2021 (12:04 IST)
രാജ്യത്ത് 70ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 84,332 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂലം 4002 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,21,311 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരായവരുടെ എണ്ണം 2,93,59,155 ആയി ഉയര്‍ന്നു. 
 
ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 3,67,081 പേരാണ്. നിലവില്‍ 10,80,690 പേര്‍ രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നു. 24.96 കോടിയിലേറെപ്പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറ്റം ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍; പൊലീസിന് മുന്നില്‍ നില്‍ക്കുന്നത് ഒരു കൂസലുമില്ലാതെ