Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറ്റം ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍; പൊലീസിന് മുന്നില്‍ നില്‍ക്കുന്നത് ഒരു കൂസലുമില്ലാതെ

കുറ്റം ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍; പൊലീസിന് മുന്നില്‍ നില്‍ക്കുന്നത് ഒരു കൂസലുമില്ലാതെ
, ശനി, 12 ജൂണ്‍ 2021 (11:59 IST)
കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് മാര്‍ട്ടിന്‍ ആവര്‍ത്തിക്കുന്നത്. ഒരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിന് മുന്നില്‍ നില്‍ക്കുന്നത്. പൊലീസിന്റെ ചോദ്യങ്ങള്‍ കൂളായാണ് മാര്‍ട്ടിന്‍ മറുപടി നല്‍കുന്നത്. 

സ്വന്തമായി പണിയൊന്നും ഇല്ലാത്ത ആളായിരുന്നു കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ്. എന്നാല്‍, വലിയ ആഡംബര ജീവിതമായിരുന്നു ഈ യുവാവ് നയിച്ചിരുന്നത്. ആഡംബര വാഹനങ്ങള്‍ മാത്രമാണ് മാര്‍ട്ടിന്‍ ഉപയോഗിച്ചിരുന്നത്. 
 
അതിവേഗം പണമുണ്ടാക്കാനായിരുന്നു മാര്‍ട്ടിന്‍ ജോസഫിന്റെ പരിശ്രമം. മണിച്ചെയിനാണ് മാര്‍ട്ടിന്‍ അതിനായി തിരഞ്ഞെടുത്ത വഴി. മണിച്ചെയിനിലൂടെ കാശുണ്ടാക്കും. പിന്നീട് കാശ് പലിശയ്ക്ക് കൊടുത്ത് കൂടുതല്‍ സമ്പാദിക്കും. 
 
ആഡംബര ജീവിതം നായിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു മാര്‍ട്ടിന് ഉണ്ടായിരുന്നത്. പീഡനം നടന്നെന്ന് പറയുന്ന ഫ്‌ളാറ്റില്‍ മാര്‍ട്ടിന്‍ താമസിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. വീട്ടില്‍ നിന്ന് വഴക്കിട്ട ശേഷമാണ് കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് മാറിയത്. പ്രതിമാസം 43,000 രൂപയായിരുന്നു ഫ്‌ളാറ്റിന്റെ വാടക. വിദേശത്തായിരുന്ന മാര്‍ട്ടിന്‍ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയതെന്ന് പോലീസ് പറയുന്നു.
 
പരാതിക്കാരിയായ യുവതിയില്‍നിന്ന് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും ലാഭം വാഗ്ദാനം ചെയ്തും അഞ്ചുലക്ഷം രൂപ മാര്‍ട്ടിന്‍ വാങ്ങിയിരുന്നു. മാസം 40,000 രൂപ തിരികെ നല്‍കാമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, ഈ പണം കിട്ടാതെ വന്നപ്പോള്‍ യുവതി മാര്‍ട്ടിനോട് ചോദിക്കാന്‍ തുടങ്ങി. പണം ചോദിക്കാന്‍ തുടങ്ങിയതോടെ മാര്‍ട്ടിന്‍ യുവതിയെ പീഡപ്പിക്കാന്‍ തുടങ്ങി. മണിചെയിന്‍, ക്രിപ്‌റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ മാര്‍ട്ടിന്‍ പണം സമ്പാദിച്ചതായി പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഇനി ലോക്ക്ഡൗണിന് പകരം കടുത്ത നിയന്ത്രണങ്ങള്‍; സാധ്യത ഇങ്ങനെ