രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്. 1,34,580 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ 3,403 പേര് രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,92,74,823 ആയി വര്‍ധിച്ചിട്ടുണ്ട്.
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3,63,079 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 11,21,671 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.