പെൺകെണിയിൽ കുടുങ്ങി ‘വമ്പൻ സ്രാവുകൾ’, കലങ്ങിമറിഞ്ഞ് മധ്യപ്രദേശ് രാഷ്ട്രീയം; ആയുധമാക്കിയത് ബോളിവുഡ് നടിമാരെ?

എസ് ഹർഷ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (08:57 IST)
‘പെൺകെണിയിൽ’ ഉലഞ്ഞ് മധ്യപ്രദേശ് രാഷ്ട്രീയം. ഗവർണർ, മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എം എൽ എ തുടങ്ങി ‘വമ്പൻ സ്രാവുകൾ’ മുതൽ ‘ചെറിയ മീനുകൾ’ വരെ പെൺകെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ബിജെപി നേതാക്കൾക്ക് പുറമേ കോൺഗ്രസിലെ ‘ഘടാഘടിയന്മാരും’ പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 
 
സംഘത്തിലെ അഞ്ച് യുവതികളും ഒരു പുരുഷനും ഇൻഡോറിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് ‘പെൺകെണി’യെ കുറിച്ചുള്ള വിവരങ്ങൾ പുറം‌ലോകം അറിയുന്നത്. നാലായിരത്തോളം വീഡിയോ ദൃശ്യങ്ങളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്. പ്രമുഖരുടെ നഗ്നദൃശ്യങ്ങൾ, ലൈംഗികചുവയുള്ള ഫോൺ സംഭാഷണം, ചാറ്റുകൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തി. 
 
ബോളിവുഡിലെ രണ്ടാംനിര നായികമാരെ ഉപയോഗിച്ചാണ് കെണിയൊരുക്കിയത്. മൂന്നു കോടി രൂപ പ്രതിഫലം വേണം എന്നാരോപിച്ച് ഒരു സംഘം ആളുകൾ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻ‌ജിനീയറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 6 അംഗ സംഘം അറസ്റ്റിലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം