Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസം 94,372 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു

ഒറ്റദിവസം 94,372 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു
, ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (10:10 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 94,372 പുതിയ കൊവിഡ് കേസുകൾ ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ലക്ഷം കടന്നു  47,54,357 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.  
 
ഇന്നലെ മാത്രം 1,114 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 78,586 ആയി ഉയർന്നു. 37,02,596 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 9,73,175 പേർ നിലവിൽ ചികിത്സയിലുണ്ട്. 10,71,702 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,62,60,928 സാംപിളുകൾ രാജ്യത്താകെ ടെസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2885 പേര്‍ക്ക്; 2640 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം