Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടാറ്റ മൈക്രോ എസ്‌യുവിയുടെ പേര് 'ടൈമെറൊ' ? പുതിയ പേര് ട്രേഡ്മാർക്ക് ചെയ്തു

ടാറ്റ മൈക്രോ എസ്‌യുവിയുടെ പേര് 'ടൈമെറൊ' ? പുതിയ പേര് ട്രേഡ്മാർക്ക് ചെയ്തു
, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (13:01 IST)
ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു കുഞ്ഞൻ എസ്‌യുവിയെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. മിനി കോംപാക്‌ട് എസ്‌യുവിയുടെ കൺസെപ്റ്റ് മോഡലിനെ ടാറ്റ ഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ വാഹനത്തിന്റെ പേര് 'ടൈമെറോ' എന്നായിരിയ്ക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടാറ്റ മോട്ടോർസ് അടുത്തിടെ ഇന്ത്യയിൽ 'ടാറ്റ ടൈമെറോ' എന്ന പേര് ട്രേഡ്മാർക്ക് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട്.  
 
ടാറ്റ ആൾട്രോസ് ഒരുക്കിയിരിക്കുന്ന ഇംപാക്ട് 2.0 ഡിസൈൻ ശൈലിയിലാണ് വാഹനത്തെയും ഒരുക്കിയിരിക്കുന്നത്. വാഹന നിരയിൽ നെക്സണ് തൊട്ടുപിന്നിലായിരിക്കും എച്ച്2എക്സിന്റെ സ്ഥാനം. ഒറ്റ നോട്ടത്തിൽ തന്നെ ആകർഷണത്വം തോന്നുന്ന സ്പോർട്ടീവ് ലുക്കിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. എന്നാൽ വാഹനത്തിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള വിശദാംശങ്ങൾ വ്യക്തമല്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലായിരിക്കും വാഹനം എത്തുക എന്നാണ് സൂചന. അഞ്ച് ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോട് യോജിക്കുന്നു: കേരള കോണ്‍ഗ്രസ്(എം)