Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് ബാധിതർ 65 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 75,829 പേർക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതർ 65 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 75,829 പേർക്ക് രോഗബാധ
, ഞായര്‍, 4 ഒക്‌ടോബര്‍ 2020 (10:07 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 75,829 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു 65,49,374 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഉയർന്ന പ്രതിദിന നിരക്കാണ് രാജ്യത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.
 
ഇന്നലെ മാത്രം 940 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,01,782 ആയി ഉയർന്നു. 55,09,967 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,37,625 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,42,131 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 7,89,92,534 സാംപിളുകൾ ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാഭവൻ മണിയുടെ സഹോദരന്‍ ഉറക്കഗുളിക അമിതമായി കഴിച്ച നിലയില്‍ ആശുപത്രിയില്‍